
65കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
വയോധികനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതന്‍കോടന്‍ വീട്ടില്‍ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടില്‍ ഷബീറലി, താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.
അലിപ്പറമ്പ് സ്വദേശിയായ 65 വയസ്സുകാരനില്‍നിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റു അഞ്ചു പേര്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
വയോധികനെ ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിച്ച യുവതി, മാര്‍ച്ച് 18ന് ഇയാളെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘം ഇയാളെ തടഞ്ഞുവെക്കുകയും വിഡിയോയും ചിത്രവും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.
ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ ഇയാളില്‍ നിന്ന് പണം കൈക്കലാക്കിയത്. പെരിന്തല്‍മണ്ണ സിഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി.തങ്കച്ചന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.