
ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ല; ബി സന്ധ്യ
ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. എന്‍ഫോഴ്സ്മെന്റ് അധികാരമില്ലാത്ത സേനക്ക് നോട്ടിസ് നല്കാന് മാത്രമേ കഴിയുകയുള്ളൂ. നമ്മള് പൗരബോധമുളള ജനതയാകണം. ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഓരോരുത്തരും തയ്യാറാകണമെന്നും സന്ധ്യ പറഞ്ഞു. സര്‍വീസില്‍ നിന്നും വിരമിക്കുന ബി.സന്ധ്യക്ക് ഫയര്‍ ഫോഴ്സ് നല്കുന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സന്ധ്യ. സുരക്ഷ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും താനൂരില്‍ ബോട്ട് അപകടം ഉണ്ടായി. ഈ ദുരന്തം നമ്മളെ ചിന്തിപ്പിക്കണം. പാഠ്യപദ്ധതിയില്‍ സുരക്ഷയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണം. സ്ത്രീ – പുരക്ഷ ഭേദമന്യേ സേനയിലേക്ക് പ്രവേശനം നടത്തണമെന്നും സന്ധ്യ പറഞ്ഞു.