കേരളം ഗൗരവമായി ചിന്തിക്കണം: മയക്കു മരുന്നിനെതിരേ ശക്തമായി ഉണരണം

സി. അനില്‍ലാല്‍

കേരളം ഒരു ഭ്രാന്താലയമാണെന്നു പറഞ്ഞ സാക്ഷാല്‍ വിവേകാനന്ദ സ്വാമിക്ക് ഒരിക്കല്‍കൂടി കേരളത്തിലൂടെ നടന്നു കന്യാകുമാരിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ അദ്ദേഹംകണ്ട കാഴ്ചകളെക്കുറിച്ച് പ്രതികരണം വന്നാല്‍ ഇങ്ങനെ ആയിരിക്കും.
കേരളത്തിലെ യുവതലമുഴുവന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് പറയും. അല്ലെങ്കില്‍ തന്നെ എങ്ങനെ പ്രതികരിക്കും. സര്‍വ്വ മേഖലകളിലും വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഈ അടുത്ത കാലത്ത് നടന്ന എല്ലാ കൊലപാതകങ്ങളും അപകടങ്ങളും ഏറ്റുമുട്ടലുകളും സംബന്ധിച്ച് അന്വേഷണം നടത്തിയാല്‍ എല്ലാം മദ്യലഹരിയിലാണ് നടന്നിരിക്കുന്നത്. മദ്യത്തോടുള്ള യുവതലമുറയുടെ ആസക്തിയെക്കുറിച്ച് പഠനം നടത്തി ഫലപ്രദമായി തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ ജനറല്‍ ആശുപത്രിയിലെ വനിത സര്‍ജനെ ഡ്യൂട്ടി സമയത്ത് അടിച്ച് കൈ ഒടിച്ചതും. തിരുവനന്തപുരം പടിഞ്ഞാറെ കോട്ട ഫോര്‍ട്ട് ഹോസ്പിറ്റലിലെ വനിത ഡോക്ടറെ മര്‍ദ്ദിച്ചതും ഹോസ്പിറ്റല്‍ അടിച്ച് തകര്‍ത്തതും പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്.

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പോലും ഐ.പി.എസ്. ഉദ്ദ്യേഗസ്ഥന്റെ മകന്‍ ലഹരിക്ക് അടിമപ്പെട്ടു മരിച്ചതു്. ലഹരി വേട്ട നടത്തുന്നവരുടെ കുടുംബത്തെ പോലും വേട്ടയാടന്‍ തക്ക കരുത്തു താങ്കള്‍ക്ക് ണ്ടെന്നു വെല്ലുവിളിയാണ് ലഹരി മാഫിയ നടത്തുന്നത് ലഹരിക്ക് അടിമപ്പെട്ടു സമൂഹത്തില്‍ നടക്കുന്ന ആക്രമണങ്ങളും നിരന്തര പെരുകുകയാണ്. പത്ത് ദിവസത്തിനു മുമ്പ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് കൊണ്ട് വന്ന പ്രതി സന്ദീപ് മദ്യലഹരിയിലാണ് വനിതഡോക്ടറെ കുത്തി പരിക്കേല്പിച്ചത്. പാലക്കാട് തീവണ്ടിയില്‍ സ്ത്രികളെ ശല്യം ചെയ്ത യുവാവിനെ കുപ്പിപ്പൊട്ടിച്ച് കുത്തിയതും ലഹരിക്ക് അടിമയാണ്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷന്റെ അതിര്‍ത്തിയില്‍ മദ്യലഹരിയില്‍ ഓരോ ദിവസവും ആയിരത്തില്‍ പരം അടിപിടി കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു. മറ്റൊരു ധാന സംഭവം കര്‍ണ്ണാടക അഡ്രപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന ആണ്‍കുട്ടികളും, പെണ്‍കുട്ടികളും പുസ്തകത്തോടൊപ്പം കഞ്ചാവും, മയക്ക്മരുന്നും കൊണ്ട് വരുന്നുണ്ട്. മെഡിക്കല്‍, നേഴ്‌സിംഗ് വിഭാഗത്തില്‍ പഠിപ്പിക്കുന്ന പുസ്തകത്തോടൊപ്പം ബാഗിനുള്ളില്‍ കഞ്ചാവും മയക്ക്മരുന്നും കടത്തികൊണ്ട് വന്നത് പിടി കൂടിയതായി എക്‌സൈസ് സംഘത്തിലെ ഉയര്‍ന്ന ഉദ്ദ്യേഗസ്ഥന്‍ പറഞ്ഞു.

ബംഗാളില്‍ നിന്നും ഈ അടുത്ത കാലത്ത് കടത്തികൊണ്ട് വന്ന ലക്ഷണക്കിന് രൂപ വില വരുന്ന ലഹരി മരുന്നുകള്‍ പിടിച്ചെടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. കേരളത്തിലേക്ക് കടത്തികൊണ്ട് വരുന്ന ലക്ഷകണക്കിനു രൂപയുടെ കഞ്ചാവിന്റെയും, മയക്ക്മരുന്നിന്റെയും ഒരു ചെറിയ ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നത്. കേരളത്തില്‍ മണി ചെയിന്‍ രീതിയില്‍ ലഹരി വില്‍പ്പന നടത്തുന്നതായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. അമിതമായി ലഹരി ഉപയോഗിക്കുന്ന യുവാക്കള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ രീതിയില്‍ ഉറക്കം പോലും ലഭിക്കന്നിക്കുന്നില്ല.

Leave a Reply

Your email address will not be published.

Previous post പ്രൊഫഷണല്‍ കില്ലര്‍മാരെ വെല്ലും ആസൂത്രണം, 18-ാം വയസില്‍ ഫര്‍ഹാന ചെയ്ത ഹണിട്രാപ്പും, കൊലയും, നടന്നത് ഇങ്ങനെ
Next post ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ല; ബി സന്ധ്യ