നീന്തല്‍ക്കുളം : മാര്‍ഗനിര്‍ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നീന്തല്‍ പരിശീലിപ്പിക്കരുതെന്ന് നിര്‍ദേശം

നീന്തല്‍ക്കുളങ്ങള്‍ ഉപയോഗിക്കുന്നതിനും പരിപാലിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. നീന്തല്‍ക്കുളങ്ങളുടെ നടത്തിപ്പുകാരും ഉപയോഗിക്കുന്നവരും രോഗപ്രതിരോധനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നീന്തല്‍ പരിശീലനം നടത്തരുതെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.

നീന്തല്‍ കുളങ്ങളുടെ നടത്തിപ്പുകാര്‍ വെള്ളത്തില്‍ ക്ലോറിന്റെ അളവ് 1 പി.പി.എം നും 2 പി.പി.എം നും ഇടയില്‍ നിലനിര്‍ത്തണം. ക്ലോറിന്‍ അവക്ഷിപ്തം എല്ലാദിവസവും പരിശോധിക്കണമെന്നും ബാക്ടീരിയോളജിക്കല്‍ പരിശോധന എല്ലാ മാസവും നടത്തണമെന്നും നിര്‍ദേശമുണ്ട്. വെള്ളത്തിന്റെ പി.എച്ച് മൂല്യം 7.2 നും 7.8 നും ഇടയില്‍ നിലനിര്‍ത്തണം. ആല്‍ക്കലൈനിറ്റി 80-120 പി.പി.എം-ഉം കാല്‍സ്യം ഹാര്‍ഡ്നസ് 200-400 പി.പി.എം-ഉം ആയിരിക്കണം. ജല ഗുണനിലവാര പരിശോധന അംഗീകൃത ലാബുകളില്‍ മാത്രം നടത്തണമെന്നും ഫില്‍റ്ററിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

നീന്തല്‍ക്കുളം ഉപയോഗിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

പകര്‍ച്ചവ്യാധിയുള്ളവര്‍ നീന്തല്‍കുളം ഉപയോഗിക്കരുത്. പൂളിലെ വെള്ളം ഒരു കാരണവശാലും കുടിക്കരുത്. ചെറിയ കുട്ടികളെ മലമൂത്ര വിസര്‍ജജ നത്തിനുശേഷം വൃത്തിയാക്കി മാത്രം നീന്തല്‍ കുളത്തില്‍ ഇറക്കണം. നീന്തല്‍ പരിശീലിക്കുന്നവര്‍ക്ക് പനിയോ, കണ്ണ്, മൂക്ക്, തൊണ്ട, ത്വക്ക് എന്നിവിടങ്ങളില്‍ ണുബാധയോ ഉണ്ടായാല്‍ ഉടനടി ചികിത്സ തേടണം. അസുഖബാധയുണ്ടാകുന്നവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയും നീന്തല്‍കുളം നടത്തിപ്പുകാരെയും അറിയിക്കണം.

ഔട്ട് ബ്രേക്ക് ഉണ്ടായാല്‍ നീന്തല്‍ കുളം അടച്ചിട്ട്, ഒരു ലിറ്ററിന് 20 മില്ലിഗ്രാം എന്നതോതില്‍ ക്ലോറിനേഷന്‍ നടത്തണം. ആറ് തവണ തുടര്‍ച്ചയായി ഫില്‍റ്ററേഷന്‍ നടത്തുകയും ഫില്‍റ്ററില്‍ അവശേഷിക്കുന്ന വെള്ളം ഒഴിവാക്കുകയും വേണം. ജലത്തിന്റെ കെമിക്കല്‍ – ഫിസിക്കല്‍- മൈക്രോബയോളജി പരിശോധന നടത്തി മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രവര്‍ത്തനം തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published.

Previous post അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
Next post പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും