
മരണമടഞ്ഞ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് രഞ്ജിത്തിന്റെ വീട്ടില്‍ സുരാജ് വെഞ്ഞാറമൂട്
കൃത്യനിര്‍വഹണത്തിനിടെ മരണമടഞ്ഞ ധീരനായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് രഞ്ജിത്തിന്റെ വീട്ടിലെത്തി സിനിമാ താരം സുരാജ് വെഞ്ഞാറമൂട് രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും ആശ്വസിപ്പിച്ചു.


ജ്യേഷ്ഠ സഹോദരനും സിനിമാ താരവുമായ വി.വി. സജി,ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്മാന് അഡ്വ.സി.ജെ. രാജേഷ്കുമാര്‍, അനംതാര റിവര്‍വ്യൂ റിസോര്‍ട്ട് എം.ടി എന്‍. എസ്.കെ.അജി, ചലഞ്ചേഴ്സ് ക്ലബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.