സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം: തലസ്ഥാനം കഞ്ചാവിന്റെയും ലഹരി മരുന്നിന്റെയും പിടിയില്‍

സി. അനില്‍ലാല്‍

തലസ്ഥാന നഗരത്തിന്റെ പ്രധാന മേഖലകളില്‍ എല്ലാം, എം.ഡി.എം.എയുടെയും കഞ്ചാവിന്റെയും ലഹരിമരുന്നുകളുടെയും സൂപ്പര്‍ മാര്‍ക്കറ്റുളായിരിക്കുകയാണ്. സ്‌കൂള്‍ തുറക്കാന്‍ ഇനി അധിക ദിവസങ്ങളില്ല. സ്‌കൂള്‍ കുട്ടികളെ ക്യാരിയറാക്കി കഞ്ചാവും മയക്കു മരുന്നുകളും വില്‍പ്പന നടത്തുന്ന സംഘങ്ങളും വരും ദിവസങ്ങളില്‍ സജീവമാകും. ഈ അടുത്ത സമയത്ത് കൊച്ചി പുറംകടലില്‍ നിന്നും 15,000 കോടി രൂപയുടെ മയക്കുമരുന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും സംയ്കുതമായി പിടിച്ചെടുത്ത വാര്‍ത്ത ജനങ്ങളില്‍ നിന്നും വിട്ടുമാറുന്നതിനു മുമ്പാണ് തലസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എം.ഡി.എം.എയുടെയും കഞ്ചാവിന്റെയും മറ്റ് ലഹരി മരുന്നുകളുടെയും വ്യാപരം വ്യാപകമാകുന്നത്.

ലഹരി വസ്തുക്കളുടെ അമിത ഉപയോഗംകൊണ്ട് യുവാക്കളും മറ്റും നാട്ടില്‍ കാട്ടികൂട്ടുന്ന കോലാഹലങ്ങളും, ആക്രമണങ്ങളും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലെ. തിരുവനന്തപുരം കരമന കിളി ടൂറിസ്റ്റ് ഹോമില്‍ നിന്നും 27 ഗ്രാം എം.ഡി.എം.എ യുമായി നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടൂറിസ്റ്റ് ഹോമില്‍ നിന്നും രക്ഷപ്പെട്ട പ്രധാന പ്രതി തീരുവനന്തപുരം തകരപറമ്പിലെ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനായ നേമം പള്ളിക്കല്‍ സ്വദേശി വിവേകിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. വിവേക് ബാഗ്ലൂരില്‍ നിന്നാണ് എം.ഡി.ക്കം. എത്തിച്ച് കൊടുക്കുന്നതെന്നു പോലീസ് പറഞ്ഞു. തിരുവനന്തപുരം മലയില്‍ കീഴ് നിന്നും 1309 ഗ്രാം എംഡി എം എ യുമായി. പേയാട് കാട്ടുവിള സ്വദേശി കുട്ടു എന്നു വിളിക്കുന്ന മൃദുലിനെ (24) കാട്ടക്കട എക്‌സൈസ് അറസ്റ്റ് ചെയ്തു. വീടിന്റെ മുന്‍വശത്ത് ലഹരി വില്‍ക്കാനുള്ള ശ്രമത്തിനുമിടയിലാണ് മൃദുലിനെ പിടികൂടിയത്. പ്രതിയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എം.ഡി.എം.എ. കണ്ടിട്ടുത്തിരുന്നു. സ്ത്രികളെയും, കുട്ടികളെയും ഉപയോഗിച് തിരുവനന്തപുരം കണ്ണേറ്റു മുക്കില്‍ വെച്ച് കാറില്‍ കാറില്‍ കടത്തിയ 90 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. മുന്‍എസ്.എഫ്.ഐ നേതാവടക്കം നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഒഡീഷയിലെ ഗോപാല്‍ പുരിയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയത്. പ്രതികളില്‍ ഒരാളായ വിഷ്ണുവിന്റെ ഭാര്യയെയും മൂന്നു കുട്ടികളെയും മായിട്ടാണ് സംഘം കേരളത്തില്‍ നിന്നും പോയത്. ഗോപാല്‍ പൂര്‍ ബീച്ചില്‍ സ്ത്രികളെയും കുഞ്ഞുങ്ങളെയും ഇറക്കി നിറുത്തിയിട്ടാണ് കഞ്ചാവ് വാങ്ങാന്‍ പോയത്. പിന്നിട് ഇവരെ വാഹനത്തില്‍ കയറ്റിപ്പോന്നു. കേരളാ അതിര്‍ത്തി കടക്കുന്നതോടെ സ്ത്രികളെയും കുട്ടികളെയും ഇടക്കിവിടും തുടര്‍ന്നു കഞ്ചാവുമായി നിശ്ചിത സ്ഥലങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്‌പോലീസിനു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പിന്‍ തുടര്‍ന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. സ്ത്രീകളും കുട്ടികളും ഉണ്ടെങ്കില്‍ വാഹന പരിശോധനയില്‍ നിന്നും രക്ഷപ്പെടാമെന്നു പ്രതികള്‍ കരുതിയിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അ എക്‌സൈസ്. സംഘം ഒഡിഷയില്‍ നിന്നും ആദ്യമായല്ലാ കഞ്ചാവ് കടത്തുന്നതെന്നും എക്‌സൈസ് പറഞ്ഞു. മുമ്പേ ഇതേ വാഹനത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ട്. ജില്ലയിലെ കഞ്ചാവ് കടത്തിനെ ക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

പ്രതികളായ എസ്.എഫ്.ഐ മുന്‍നേതാവ് ജഗതി സ്വദേശി അഖില്‍, മാറനല്ലൂര്‍ കരിങ്ങല്‍വിഷ്ണുഭവനില്‍ വിഷ്ണു, തിരുവല്ലം മേനിലം ചെമ്മണ്ണ വിള പുത്തന്‍ വീട്ടില്‍ ചെക്കന്‍ രതീഷ് തിരുവല്ലം കരിങ്കട മുകള്‍ , ശാസ്താംമുകള്‍ ആര്‍.രതീഷ് എന്നിവരാണ് പ്രതികള്‍. പുതിയ അദ്ധ്യാന വര്‍ഷം ആരംഭിക്കുവാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ സ്‌ക്കൂള്‍ – കോളേജ് സ്ഥലങ്ങള്‍ കേ ന്ദ്രീകരിച്ച് കഞ്ചാവിന്റെയും ലഹരി മരുന്നിന്റെയും പിടിയിലാകുമെന്നാണ്. എക്‌സൈസും പോലീസും സംയുക്തമായി നിരന്തരം റെയ്‌സ് ശക്തമാക്കിയില്ലെങ്കില്‍ കുടുതല്‍ സങ്കീര്‍ണ്ണമാകും. മദ്യത്തിന്റെയും, കഞ്ചാവിന്റെ യും ലഹരിയുടെ മറവില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും നാട്ടിലും വിടുകളിലും നടത്തുന്ന അധിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ പോലും കഴിയുന്നില്ല.

Leave a Reply

Your email address will not be published.

Previous post അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു; സാജന്‍ സ്‌കറിയക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; 24 മണിക്കൂറിനകം അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പിന്‍വലിച്ചില്ലെങ്കില്‍ മറുനാടന്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ യൂട്യൂബിന് കോടതി നിര്‍ദ്ദേശം
Next post സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: എസ്.എം.എ. രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറി ആരംഭിച്ചു