അരിക്കൊമ്പനെ മയക്കുവെടിവെക്കും; ഉള്‍ക്കാട്ടില്‍ തുറന്നുവിടും, ജനം പുറത്തിറങ്ങരുതെന്ന് പൊലീസ്

കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തല്‍ക്കാലം മയക്കുവെടി വച്ച് ഉള്‍വനത്തിലേക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.

ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി. തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തി. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണു പൊലീസ് ശ്രമിക്കുന്നത്. അതേസമയം കേരളത്തിന്റെ ഭാഗത്തേക്കു നീങ്ങിയ ആന തിരിഞ്ഞ് വീണ്ടും കമ്പം ഭാഗത്തേക്കു തന്നെ പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ വന്‍തോതില്‍ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഓട്ടോറിക്ഷ ഉള്‍പ്പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തായിരുന്നു.

Leave a Reply

Your email address will not be published.

Previous post ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂമുകളില്‍ മിന്നല്‍ റെയ്ഡ്; പലയിടത്തും കൃത്രിമം കണ്ടെത്തി
Next post പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്