
ഹോട്ടൽ ഉടമയുടെ കൊലപാതകം ക്രൂരം: കേരളത്തിൽ അരക്ഷിതാവസ്ഥ
കോഴിക്കോട്ടെ ഹോട്ടൽ ഉടമയുടെ കൊലപാതകം ക്രൂരമാണ്. മനുഷ്യനെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സംഭവമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദൗർഭാഗ്യകരമായ കാര്യങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുന്നു. കേരളത്തിൽ ഒരു അരഷിതാവസ്ഥയുണ്ട്. എല്ലാം ഒറ്റപ്പെട്ട സംഭവമെന്ന് പറയാൻ കഴിയില്ല. കേരളത്തിലെ പോലീസിനെ ദുർബലപ്പെടുത്തിയത് ഈ സർക്കാരാണ്. പോലീസിനെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് തമ്മിലടിക്കുകയാണ്. കേരളത്തിലെ പോലീസിനെ ഇപ്പോൾ ആർക്കും വിശ്വാസമില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.