ജഗൻ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക്


സിജു വിൽസൺ നായകൻ

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു.
രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോരുകയായിരുന്നു ജഗൻ. അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ ആൽബവും ഒരുക്കിയിട്ടുണ്ട്
എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ്ഈ ചിത്രംനിർമ്മിക്കുന്നത്.
ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ചിത്രമാണിത്.
യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഗോപി സുന്ദറിന്റേതാണു സംഗീതം.
ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ.
കലാസംവിധാനം – ഡാനി മുസ്സരിസ് .
മേക്കപ്പ് – അനീഷ് വൈപ്പിൻ.
കോസ്റ്റും ഡിസൈൻ. – വീണാ സ്യമന്തക്
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് .
പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ – വിശ്വനാഥ്.ഐ:
ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും.
ജൂൺ അഞ്ചു മുതൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും.

Leave a Reply

Your email address will not be published.

Previous post 18ന് വയസിൽ താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികൾക്കും സൗജന്യ സമഗ്ര ദന്തചികിത്സ: മന്ത്രി വീണാ ജോർജ്
Next post മുഖ്യമന്ത്രി, അഴിമതി സർവകലാശാലയുടെ വി.സി