
അരിക്കൊമ്പനെ മാറ്റിയിട്ടും രക്ഷയില്ല; വീട് തകര്‍ത്തു വീണ്ടും കാട്ടാനക്കൂട്ട൦ .
ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. പ്രദേശത്തെ ആളില്ലാത്ത ഷെഡ് തിങ്കളാഴ്ച രാവിലെ കാട്ടാനക്കൂട്ടം തകര്‍ത്തു.
പുലര്‍ച്ചെ അഞ്ച് മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം ഷെഡ് പൂര്‍ണമായും തകര്‍ത്തു. ഷെഡിനകത്തുണ്ടായിരുന്ന സാധനകളും തകര്‍ത്തിട്ടുണ്ട്. രണ്ട് വലിയ ആനകളും രണ്ട് ആനക്കുട്ടികളുമടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുന്‍പ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ അരിക്കൊമ്പനാണ് എന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. അരിക്കൊമ്പന് പോയതിന് ശേഷം സിമന്റ് പാലത്തിന് സമീപം കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്ന സ്ഥിതിയാണ്.
ഈ ആനകള്‍ പ്രകോപിതരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 12 ആനകളടങ്ങുന്ന കൂട്ടത്തെയും ഇന്നലെ സ്ഥലത്ത് കണ്ടിരുന്നു. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം ചിന്നക്കനാലിലെ കാട്ടാന ശല്യം ഇല്ലാതാകുന്നില്ലെന്നാണ് നിലവിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.