ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പ് വിട്ടു ; പിന്നില്‍ ബിജെപി എന്ന് ആരോപണം

കേരളത്തില്‍ ബിജെപിയുടെ ആശിര്‍വാദത്തോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി നിലവില്‍ വരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടും.

നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കുറച്ചുനാളുകളായി ഈ പാര്‍ട്ടിയുടെ രൂപവത്കരണത്തിനുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരുകയായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യംകൂടി പരിഗണിച്ചാണ് എന്‍പിപിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുന്നത്.

മുന്‍ എം.എല്‍.എമാരായ ജോണി നെല്ലൂര്‍, എംഎല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരാകും എന്‍.പി.പിയുടെ തലപ്പത്തെന്നാണ് റിപ്പോര്‍ട്ട്‌. കാസ സംഘടന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ് നിലവില്‍ ജോണി നെല്ലൂര്‍. ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പ് വിടുന്ന പ്രഖ്യാപനം നടത്തിയത്

കഴിഞ്ഞ ദിവസം പത്തനംതിട്ട യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച വിക്ടര്‍ ടി.തോമസും ജോണി നെല്ലൂരിനൊപ്പം പുതിയ പാര്‍ട്ടിയുടെ ഭാഗമായേക്കും.

Leave a Reply

Your email address will not be published.

Previous post കോഴിയെ പിടിക്കാനെത്തി; തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണു
Next post പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ