ഗോമൂത്രം ആരോഗ്യത്തിന് ഹാനികരം; അപകടകാരികളായ ബാക്ടീരിയകളടങ്ങിട്ടുണ്ടെന്ന് പഠനം

ഗോമൂത്രത്തില്‍ ഹാനികരമായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. IVRI എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു മൃഗ ഗവേഷണ സ്ഥാപനമാണ്. ബറേലി ആസ്ഥാനമായുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ (ICAR) – IVRI- യില്‍ നടത്തിയ ഗവേഷണത്തിന് ഭോജ് രാജ് സിംഗും മൂന്ന് പിഎച്ച്‌ഡി വിദ്യാര്‍ത്ഥികളുമാണ് നേതൃത്വം നല്കിയത്.

ഗോമൂത്രവുമായി ബന്ധപ്പെട്ട് നിരവധി അവകാശവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഗുജറാത്തിലെ താപി ജില്ലയിലെ ഒരു സെഷന്‍സ് കോടതി ജഡ്ജി പറഞ്ഞത് ഇങ്ങനെയായിരുന്നു : “സാധാരണ നിലയ്ക്ക് ചികിത്സിക്കാന്‍ കഴിയാത്ത പല രോഗങ്ങളും ഭേദമാക്കാന്‍ ഗോമൂത്രത്തിന് കഴിയും, കൂടാതെ ചാണകത്തിന് റേഡിയേഷനെ തടയാന്‍ കഴിയും. അതിനാല്‍ രാജ്യത്ത് പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട് “. എന്നായിരുന്നു.

Leave a Reply

Your email address will not be published.

Previous post ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല
Next post അരിക്കൊമ്പനെ മാറ്റാൻ സ്ഥലം കണ്ടെത്താനായില്ല; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്