പ്രണയനൈരാശ്യത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

പോലീസ് സ്റ്റേഷന് മുന്നിലെ യുവാവിന്റെ ആത്മഹത്യാശ്രമം നാട്ടുകാരും പോലീസും ചേര്‍ന്ന് വിഫലമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഇയാള്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയെക്കുറിച്ച് ചോദ്യം ചെയ്യാന്‍ മാഹി സ്വദേശിയായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനിടെയായിരുന്നു ആത്മഹത്യാശ്രമം.

ഇയാള്‍ പ്രേമിച്ച യുവതി രണ്ട് ദിവസം മുമ്പ് മറ്റൊരു യുവാവിന്റെ കൂടെ പോയിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം എന്നാണ് ലഭ്യമാകുന്ന വിവരം. പെണ്‍കുട്ടിയുമായി പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് ഇയാളുടെ വാദം. യുവാവിനെതിരെ ഈ പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേല്‍ ചോദ്യം ചെയ്യാന്‍ ഇയാളെ വിളിപ്പിച്ചതിനിടെയായിരുന്നു സ്റ്റേഷന്‍ പരിസരത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

Leave a Reply

Your email address will not be published.

Previous post ഹെലിപാഡിൽ നാളെ രാഹുൽ ഗാന്ധിയെ സ്വീകരിക്കും; എന്നാൽ പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ല; കെ മുരളീധരൻ
Next post ‘ആദിപുരുഷി’ലെ രാമന്റെ വേഷം കോപ്പിയടി; പ്രഭാസ് ചിത്രത്തിനെതിരെ ആരോപണം