ആദ്യം കാണുമ്പോൾ ഒരു ആകർഷണവും തോന്നിയിരുന്നില്ല; അജയ് ​ദേവ്​ഗണിനെക്കുറിച്ച് കജോൾ

ബോളിവുഡിലെ താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. 24 വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഏറെ നാള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും ഒരുമിച്ച് ജീവിതം തുടങ്ങിയത്. ഇപ്പോള്‍ ആ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് കജോള്‍.

ആദ്യ കാഴ്ച്ചയില്‍ അജയിനോട് തനിക്ക് പ്രണയം തോന്നിയില്ലെന്ന് താരം പറയുന്നു. 90-കളില്‍ അജയിനെ കാണുമ്പോള്‍ യാതൊരു തരത്തിലുള്ള ആകര്‍ഷണവും തോന്നിയിരുന്നില്ലെന്നും കജോള്‍ വ്യക്തമാക്കി. അജയ് ദേവ്ഗണിന്റെ 54-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാജോള്‍.

‘ഹല്‍ചല്‍ എന്ന സിനിമയുടെ സെറ്റിലാണ് അജയിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ഒരുമിച്ചുള്ള ആദ്യത്തെ ദിവസമായിരുന്നു അത്. ചിത്രത്തിലെ നായകനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്ന് നിര്‍മാതാവ് എന്നോട് വന്ന് പറഞ്ഞു. എനിക്ക് അദ്ഭുതമായി. ശരിക്കും അദ്ദേഹമാണോ നായകന്‍ എന്ന് ഞാന്‍ നിര്‍മാതാവിനോട് തിരിച്ചുചോദിച്ചു. അന്ന് 19 വയസായിരുന്നു എന്റെ പ്രായം. സെറ്റില്‍ എല്ലാവരും അയാളുടെ അടുത്തേക്ക് പോകുന്നത് ഞാന്‍ കണ്ടു. പക്ഷേ ജീവിതത്തില്‍ എനിക്കേറ്റവും വിലപ്പെട്ട വ്യക്തിയായി അയാള്‍ മാറുമെന്ന് ആ നിമിഷത്തില്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല.-കജോള്‍ അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Previous post ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീവെപ്പ്: അക്രമി എത്തിയത് ഉത്തരേന്ത്യയില്‍നിന്നെന്ന് സൂചന
Next post പ്രധാനമന്ത്രി ഈ മാസം 25 ന് കേരളത്തിൽ