മലപ്പുറം വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് അപകടം ; മൂന്ന് പേര്‍ മരിച്ചു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.
ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറരയോടെയാണ്‌ അപകടം നടന്നത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണംവിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ലോറിയുടെ കാബിനില്‍ കുടുങ്ങി കിടന്നവരാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published.

Previous post ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
Next post ‘മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, കമ്യൂണിസ്റ്റുകാരാ ആലോചിക്ക്, പുറത്താക്ക്’- സുധാകരന്‍