ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം ഇടവക, ട്രിവാട്രം സോഷ്യൽ സർവ്വീസ് സൊസൈറ്റി, അഭയം ചാരിറ്റബിൾ സൊസൈറ്റി എന്നിവരുമായി ചേർന്ന് റീജിയണൽ ക്യാൻസർ സെന്ററിലെ കമ്യൂണിറ്റി ഓങ്കോളജി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

വിഴിഞ്ഞം ഇടവക പാരീഷ് ഹാളിൽ വെച്ച് നടന്ന ക്യാമ്പ് ഇടവക സഹ വികാരി റവ.ഫാദർ മനീഷ് പീറ്റർ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. കലാവതി, ഡോ. ജിജി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

അദാനി ഫൗങ്ങേഷൻ, ട്രിവാഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റി, അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധികൾ ക്യാമ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തി. നൂറിലധികം പേർക്ക് നടത്തിയ പരിശോധനയിൽ 17 പേരെ തുടർ ചിക്കിത്സകൾക്കായി റീജിയണൽ ക്യാൻസർ സെന്ററിലേക്ക് റഫർ ചെയ്തു.

അദാനി ഫൗങ്ങേഷൻ നടപ്പിലാക്കി വരുന്ന ക്യാൻസർ സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി റഫർ ചെയ്തവരെ റീജിയണൽ ക്യാൻസർ സെന്ററിൽ തുടർ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ ചെയ്യുമെന്ന് അദാനി ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു. കൂടാതെ പദ്ധതിയുടെ ഭാഗമായി അഭയം ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് പദ്ധതി പ്രദേശത്തുള്ള ക്യാൻസർ രോഗികൾക്ക് സൗജന്യ മരുന്ന്, ഡയപ്പറുകൾ, യൂറിൻ ട്യൂബുകൾ, വീൽ ചെയറുകൾ സാന്ത്വന പരിചരണം, പോഷകാഹാര കിറ്റ് എന്നിവ നൽകി വരുന്നുണ്ടെന്നും അദാനി ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post ബ്രഹ് മപുരം വിഷയം ; നിയമസഭയില്‍ ഇന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന
Next post മലപ്പുറം വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് അപകടം ; മൂന്ന് പേര്‍ മരിച്ചു