വനിതാഡോക്ടർ ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച നിലയിൽ

കോഴിക്കോട് വനിതാ ഡോക്ടർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ. സദാ റഹ്മത്ത് ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് വനിതാ ഡോക്ടർ വീണത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.

അപാർട്മെന്റിൽ പിറന്നാളാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് എത്തിയപ്പോൾ വീണുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരൻ പറയുന്നു. തുടർന്ന് ഫ്ലാറ്റിലുള്ള അസോസിയേഷൻ അധികൃതരെ വിവരം അറിയിക്കുകയും ഏത് ഫ്ലാറ്റിൽ നിന്നുള്ള ആളാണെന്ന് കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളയിൽ പോലീസ് സ്ഥലത്തെത്തി. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published.

Previous post വിജേഷ് പിള്ളയെ അറിയില്ലെന്ന് എം വി ഗോവിന്ദൻ, സ്വപ്നയ്ക്കെതിരെ നിയമനടപടിയെടുക്കും
Next post പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ല; മുഖ്യമന്ത്രി