ഞാന്‍ അല്ല എന്നോടിത് ചെയ്തയാളാണ് ലജ്ജിക്കേണ്ടത് പീഡനം നേരിട്ടതിനെക്കുറിച്ച് ഖുശ്ബു

തന്നെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നു വെളിപ്പെടുത്തിയതില്‍ തതാന്‍ ലജ്ജിക്കേണ്ടതില്ലെന്ന്‌ നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു. തങ്ങള്‍ നേരിടേണ്ടി വരുന്നദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയാന്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കണമെന്നാണ് തന്റെ വെളിപ്പെടുത്തലിലൂടെ ആഗ്രഹിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

‘എനിക്കു നേരിടേണ്ടി വന്ന അനുഭവം സത്യസന്ധമായി പറയുകയാണ് ഞാന്‍ ചെയ്തത്. അതില്‍ എനിക്ക് ലജ്ജ തോന്നുന്നില്ല. ഞാന്‍ അല്ല എന്നോടിത് ചെയ്തയാളാണ് ലജ്ജിക്കേണ്ടത്. ‘ ഖുശ്ബു പറഞ്ഞു. സ്ത്രീകള്‍ അവര്‍ക്കു നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു സംസാരിക്കണമെന്നും ഖുശ്ബു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എട്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു അഭിമുഖത്തില്‍ ഖുശ്ബു വെളിപ്പെടുത്തിയത്. ബാല്യത്തിലെ പീഡനം ജീവിതത്തിലെന്നെന്നും മുറിവേല്‍പ്പിച്ചുവെന്നും ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ ആളായിരുന്നു അച്ഛനെന്നും ഖുശ്ബു പറഞ്ഞു.

ഖുശ്ബുവിനെ ദേശീയ വനിതാ കമ്മിഷന്‍ അംഗമായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. 2010-ല്‍ രാഷ്ട്രീയത്തിലെത്തിയ ഖുശ്ബു കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവെച്ച് 2020 ഒക്ടോബറിലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published.

Previous post വ്യാജ വാര്‍ത്തയാണെങ്കില്‍ എങ്ങനെ പോക്‌സോ കേസെടുക്കും; കൃത്യമായ ആസൂത്രണം നടന്നു-സതീശന്‍
Next post വിജേഷ് പിള്ളയെ അറിയില്ലെന്ന് എം വി ഗോവിന്ദൻ, സ്വപ്നയ്ക്കെതിരെ നിയമനടപടിയെടുക്കും