ഇ പി പ്രിയപ്പെട്ട കസ്റ്റമറാണെന്നും നടന്ന കാര്യങ്ങളിൽ ദുഃഖമുണ്ടെന്ന് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ തന്നെ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും രേഖാമൂലം ഇക്കാര്യം അറിയിച്ചാല്‍ തന്റെ നിലപാട് വ്യക്തമാക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ‘ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിങ്ങള്‍ ഞങ്ങളുമായി സഹകരിക്കണം എന്നാവശ്യപ്പെട്ടു. നിങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമറാണ്. അതുകൊണ്ട് നിങ്ങള്‍ക്കുണ്ടായ വിഷമത്തില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു’ ജയരാജന്‍ വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ചുവരികയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി.ജയരാജന്‍.

ഫോണിലൂടെ വിളിച്ച് ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ അധികൃതരോട് താന്‍ രേഖാമൂലം നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടെന്ന് ജയരാജന്‍ പറഞ്ഞു. അവരുടെ കത്ത് വന്നിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രശ്‌നത്തില്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. അവര്‍ക്ക് ചിന്തിക്കാനുള്ള സമയം ലഭിച്ചു. നല്ല നിലയിലാണ് അവരുടെ ഇപ്പോഴത്തെ സമീപനം’ ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post തുണിവില്‍പ്പനയുടെ മറവില്‍ വീട്ടിലൊരുക്കിയത് ‘ബാര്‍’; പിടിച്ചത് 50 കുപ്പി മദ്യം; യുവാവ് പിടിയില്‍
Next post വ്യാജ വാര്‍ത്തയാണെങ്കില്‍ എങ്ങനെ പോക്‌സോ കേസെടുക്കും; കൃത്യമായ ആസൂത്രണം നടന്നു-സതീശന്‍