
കൈകള്‍ കെട്ടിയിട്ടു, വായില്‍ തുണിതിരുകി; പ്രളയകാലത്ത് 16-കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
2019-ല്‍ പ്രളയകാലത്ത് സ്കൂളില്‍പോകാന്‍ കഴിയാതെ വീട്ടില്‍ കഴിഞ്ഞിരുന്ന 16 കാരിയെ കൈകള്‍ ബന്ധിച്ചും വായില്‍ തുണിതിരുകിയും പീഡിപ്പിച്ച കേസിലെ പ്രതി പാലക്കാട് അലനല്ലൂര്‍ സ്വദേശി ഹരീഷ് ചന്ദ്രനെ (49) മാവൂര്‍ പോലീസ് അറസ്റ്റുചെയ്തു. അന്ന് പ്രതിയെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ വിചാരണസമയത്ത് കോടതിയില്‍ ഹാജരാകാതെ പ്രതി ഒളിവില്‍പ്പോവുകയായിരുന്നു.
ഗാര്ഡന്പണിക്കാരനായ ഇയാള്‍ മാനിപുരത്തെത്തിയതായി വിവരം കിട്ടിയ പോലീസ് ഇയാളെ അറസ്റ്റുചെയ്തു. മാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. വിനോദന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.