
KSRTC ബസ് ബൈക്കിലിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു; അപകടം കൊല്ലം ചടയമംഗലത്ത്
കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു. പുനലൂര്‍ വാളക്കോട് ഐക്കരക്കോണം ‘രഞ്ജിത’ത്തില്‍ രഞ്ജിത്തിന്റെ മകന്‍ അഭിജിത്ത്(19) പുനലൂര്‍ പോട്ടൂര്‍ ‘വിഘ്‌നേശ്വര’യില്‍ അജയകുമാറിന്റെ മകള്‍ ശിഖ(20) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ എം.സി. റോഡില്‍ ചടയമംഗലത്തിനടുത്ത് കുരിയോട് നെട്ടേത്തറയിലായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു.
മരിച്ച ശിഖ കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിയാണ്. അഭിജിത്ത് പത്തനംത്തിട്ട മുസ്ല്യാര്‍ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയും.