ബഷീറിന്റെ മൂന്നാമത്തെ കുഞ്ഞെത്തി ; മുഹമ്മദ് ഇബ്രാൻ ബഷീറിന് ആശംസയുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ബഷീർ ബഷി . ഒരു റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ബഷീർ തന്റെയും തന്റെ കുടുംബത്തിന്റെയുമെല്ലാം വിശേഷം ആരാധകരുമായി പങ്കു വെക്കാറുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറയുടെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു കുടുംബം . ഇപ്പോഴിതാ ആ സന്തോഷ വാർത്ത ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന . മഷൂറ ആൺ കുത്തിന് ജന്മം നൽകിയെന്ന് സുഹാന തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
‘അല്ലാഹു ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളേയും ഓർക്കുക’– സുഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. സിസേറിയനിലൂടെയാണ് മഷൂറ കുഞ്ഞിന് ജന്മം നൽകിയത്.

പിന്നാലെ സ്വന്തം കുഞ്ഞിന്റെ ചിത്രവും പേരും മഷൂറ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഇവർ ഹോസ്പിറ്റലിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ആശുപത്രിയിലെത്തിയ ബഷീര്‍ ബഷിയേയും സുഹാനയേയും കണ്ട് മഷൂറ വികാരാധീനയാകുന്ന രംഗങ്ങളും വിഡിയോയിലൂടെ പുറത്തുവന്നിരുന്നു.

മഷൂറയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവച്ചിരുന്നു. ബഷീര്‍ ബഷിയും കുടുംബവും. മഷൂറയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവച്ചത്.

Leave a Reply

Your email address will not be published.

Previous post തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികൾ തട്ടിക്കൊണ്ടുപോയ രണ്ടുപേർ കൂടി അറസ്റ്റിൽ
Next post മോദിക്ക് നൂറ് തലയുണ്ടോ; പരിഹാസവുമായി ഖാര്‍ഗെ