
ഗേറ്റ് കീപ്പര്‍ക്കുനേരെ ആക്രമണം: യുവതിയെ ചവിട്ടിവീഴ്ത്തി, കല്ലുകൊണ്ടിടിച്ചു
തെങ്കാശി പാവൂര്‍സത്രത്തില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പര്‍ക്കുനേരെ അക്രമമുണ്ടായ സംഭവത്തില്‍ പ്രതി പെയിന്റിംഗ് തൊഴിലാളിയെന്ന നിഗമനത്തില്‍ പോലീസ്. സംഭവസ്ഥലത്തു നിന്നും പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് പോലീസിന് ലഭിച്ചു. ഇതില്‍ പെയിന്റിന്റെ അംശമുള്ളതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ള 17 പെയിന്റിംഗ് തൊഴിലാളികളെ പോലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്തു. കൊല്ലം സ്വദേശിയായ യുവതിക്കുനേരെ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്.