ആകാശ് ക്രിമിനല്‍ സംഘത്തിന്റെ ഭാഗം; വിഷയം പാര്‍ട്ടിക്ക് കൈകാര്യം ചെയ്യാനറിയാം-എം.വി ഗോവിന്ദന്‍

ക്വട്ടേഷൻ രാജാവാണ് ആകാശ് തില്ലങ്കേരി എന്ന് കഴിഞ്ഞ ദിവസം എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനൽ സംഘത്തിൽ പ്രവർത്തിക്കുന്നയാളാണ് ആകാശ് തില്ലങ്കേരി എന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്.

ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമാണെന്നും ആകാശിന് മറുപടി പറയേണ്ടതില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമൂഹ മാധ്യമങ്ങളിൽ ആകാശ് എന്ത് പറഞ്ഞാലും വാ തുറക്കരുതെന്ന് സി.പി.എം. അണികൾക്ക് പാർട്ടി നിർദേശം. അതേസമയം ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ആകാശിനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.

‘പ്രദേശത്ത് ഏതോ ഒരു ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരാളെ പറ്റി എന്ത് പ്രതികരിക്കാനാണ്. ഒന്നും പ്രതികരിക്കാനില്ല. പാർട്ടിക്ക് തന്നെ കൃത്യമായി കൈകാര്യം ചെയ്യാൻ അറിയാം. ഏതെങ്കിലും ആൾ അവിടെയും ഇവിടെയും പറഞ്ഞാൽ പ്രതികരിക്കാൻ നടക്കണോ? അതെല്ലാം പ്രാദേശികമായിട്ടുള്ള കാര്യമായിട്ടെടുത്താൽ മതി’ എം.വി. ഗോവിന്ദൻ പറഞ്ഞു.

ക്വട്ടേഷൻ രാജാവാണ് ആകാശ് തില്ലങ്കേരി എന്ന് കഴിഞ്ഞ ദിവസം എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനൽ സംഘത്തിൽ പ്രവർത്തിക്കുന്നയാളാണ് ആകാശ് തില്ലങ്കേരി എന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്.

Leave a Reply

Your email address will not be published.

Previous post ‘ജനങ്ങളെ വിഡ്ഢികളാക്കുന്നു’; ബജറ്റ് അവതരണ ദിവസം ചെവിയില്‍ പൂവെച്ചെത്തി കോണ്‍ഗ്രസ് എം എൽ എ മാർ
Next post കാറില്‍ സ്റ്റിയറിങ്ങിന് താഴെ രഹസ്യഅറ, ഒളിപ്പിച്ചത് 1.45 കോടി രൂപ; മൂന്നുപേര്‍ പിടിയില്‍