
‘കൊല്ലാന്‍ തോന്നിയാല്‍ പിന്നെ ഉമ്മ വെക്കാന്‍ പറ്റുമോ’!
മട്ടന്നൂരിലെ ഷുഹൈബ് വധത്തെ ന്യായീകരിച്ച് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്. ആകാശിന്റെ സുഹൃത്തായ ജിജോ തില്ലങ്കേരിയാണ് കൊലപാതകത്തെ ന്യായീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടത്.
‘കൊല്ലാന്‍ തോന്നിയാല്‍ പിന്നെ കൊല്ലുക അല്ലാതെ ഉമ്മ വെക്കാന്‍ പറ്റുമോ’ എന്നായിരുന്നു ജിജോ കുറിച്ചത്. ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ വിമര്‍ശനം ഉന്നയിച്ചുള്ള കമന്റിന് മറുപടിയായാണ് ജിജോ ഇങ്ങനെ കമന്റ് ചെയ്തത്.
അതിനിടെ, ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ചോദ്യംചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വനിതാ നേതാവിന്റെ പരാതിയിലാണ് ആകാശ് തില്ലങ്കേരിക്കെതിരേ പോലീസ് കഴിഞ്ഞദിവസം കേസെടുത്തത്. ആകാശിനെ ചോദ്യംചെയ്യുമെന്നാണ് പോലീസ് അറിയിച്ചതെങ്കിലും ഇതുവരെയും ചോദ്യംചെയ്യലിനായുള്ള നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നാണ് വിവരം. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് പോലീസിന്റെ പ്രതികരണം.