2024-ല്‍ ബിജെപിക്ക് എതിരാളികളില്ല; അമിത്ഷാ

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മത്സരമേ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പൂര്‍ണ്ണ ഹൃദയത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നീങ്ങുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം സൃഷ്ടിച്ചുവെന്നും അമിത് ഷാ അവകാശപ്പെട്ടു.

2024-ലെ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി ആരാണെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കും. ആര്‍ക്കും അതില്‍ ലേബലില്ലെന്നും നിലവില്‍ ഒരു പാര്‍ട്ടിയേയും ജനം പ്രധാന പ്രതിപക്ഷമാക്കിയിട്ടില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് അതീതമായിട്ടാണ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിഎഫ്‌ഐ മതമൗലികവാദവും മതഭ്രാന്തും
വളര്‍ത്തുകയും ഭീകരപ്രവര്‍ത്തനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ തയ്യാറാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous post ‘ ഇത് സ്റ്റാലിന്റെ റഷ്യയല്ല ‘ പിണറായിക്കെതിരെ വി.ഡി സതീശന്‍
Next post അഞ്‌ജുശ്രീയുടെ മരണം എലിവിഷം ഉള്ളില്‍ ചെന്നെന്ന് രാസ പരിശോധനാ ഫലം