
കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു
എം.സി റോഡില്‍ കോട്ടയം ഏറ്റുമാനൂര്‍ അടിച്ചിറയില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലില്‍ ഇടിച്ചു യുവാവ് മരിച്ചു. പത്തനംതിട്ട കുമ്പനാട് വെള്ളിക്കര അശോക നിവാസില്‍ ഭരത് (24) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. തെള്ളകത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഭരത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.