
‘അമിത് ഷായുടെ പൂതി ഇവിടെ നടക്കില്ല’ – പിണറായി
കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനവിഭാവനം ചെയ്യുന്ന രീതിയില്‍ എല്ലാ ജനങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടെന്ന് പിണറായി കോട്ടയത്ത് പറഞ്ഞു. ഇതാണോ കര്‍ണാടകയിലെ സ്ഥിതിയെന്ന് അമിത് ഷാ പരിശോധിക്കണം. എന്തപകടമാണ് കേരളത്തില്‍ അദ്ദേഹത്തിന് കാണാനായതെന്നും അമിത് ഷായുടെ മംഗളൂരുവിലെ പ്രസംഗത്തിന് മറുപടിയായി മുഖ്യമന്ത്രി ചോദിച്ചു.
‘എന്ത് അപകടമാണ് അമിത് ഷാക്ക് കേരളത്തെക്കുറിച്ച് പറയാനുള്ളത്? കൂടുതല്‍ പറയുന്നില്ല എന്നാണ് അമിത് ഷാ പറഞ്ഞത്. പറഞ്ഞോളു, എന്തിനാണ് പകുതി പറഞ്ഞ് നിര്‍ത്തുന്നത്? കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.’- മുഖ്യമന്ത്രി പറഞ്ഞു.