തിരുവനന്തപുരം നഗരത്തില്‍ യുവാവിനെ നാലംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജങ്ഷനില്‍ യുവാവിനെ നാലംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. പൂജപ്പുര സ്വദേശി മുഹമ്മദാലിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം.

അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ മുഹമ്മദാലിയുടെ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രധാനമായും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണോ അതോ ക്വട്ടേഷന്‍ ആക്രമണമാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post 12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ
Next post അക്രമസമരത്തിന് പദ്ധതിയിടുന്ന CITU പ്രവര്‍ത്തകരുടെ ശബ്ദസന്ദേശം പുറത്ത്