യുഎപിഎ കേസ്: എൻഐഎക്ക് തിരിച്ചടി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല;

പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം കൊച്ചി എൻഐഎ കോടതി തള്ളി. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ അലൻ ഷുഹൈബ് ചില പോസ്റ്റുകളും വീഡിയോയും ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എൻഐഎ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ അലൻ എഴുതുന്ന പോസ്റ്റുകളല്ല ഇതൊന്നുമെന്നും ആ രീതിയിൽ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. കേസിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.

Previous post ഡൽഹി മദ്യകുംഭകോണം: കെ.സി.ആറിന്റെ മകളുടെ ചാർട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിൽ
Next post ‘കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു’, കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി