വടയിലെ എണ്ണ പിഴിഞ്ഞെടുത്തു യാത്രക്കാരൻ.

ആഡംബരയാത്ര ഉറപ്പാക്കുന്ന വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്നതു മോശം ഭക്ഷണമെന്നു പരാതി. ഒരു യാത്രക്കാരൻ തനിക്ക് ലഭിച്ച ഭക്ഷണത്തിന്റെ വിഡിയോ പങ്കുവച്ചു ചെയ്ത ട്വീറ്റാണ് വൈറലാകുന്നത്. വന്ദേഭാരതിൽ നിന്നും ലഭിച്ച വട പരസ്യമായി പിഴിഞ്ഞ് കാണിച്ചുകൊണ്ടാണ് വിഡിയോ. എണ്ണയിൽ കുളിച്ച വടയിൽ നിന്നും എണ്ണ പാത്രത്തിൽ നിറഞ്ഞു. വിശാഖപട്ടണം മുതല്‍ ഹൈദരാബാദ് വരെയുള്ള യാത്രയിലാണു സംഭവം.

‘‘വന്ദേഭാരതിലെ മോശം ഭക്ഷണമാണിത്. വിശാഖ പട്ടണത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള ട്രെയിനാണ് സംഭവം. ട്രെയിനിലുള്ളിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ യാത്രക്കാര്‍ ഭയപ്പെടുകയാണ്.” എന്നായിരുന്നു യാത്രക്കാരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ കുറിച്ചത്.

തുടര്‍ന്ന് നിരവധി പേരാണ് ഇന്ത്യന്‍ റെയിൽവേയ്ക്കു പരാതിയുമായി എത്തിയത്. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മറുപടിയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) ഭാഗത്ത് നിന്നുണ്ടായത്. വന്ദേഭാരതിലെ ശുചിത്വമില്ലായ്മയെ സംബന്ധിച്ചുള്ള വിഡിയോ ഇതിന് മുൻപും വൈറലായിരുന്നു.

Leave a Reply

Your email address will not be published.

Previous post കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് പിടിച്ചു 7 വയസ്സുകാരി
Next post സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി;