രാഷ്ട്രപതിയിലൂടെ ബി ജെ പി അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്ന് ശശി തരൂര്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രസംഗത്തിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ശശി തരൂര്‍. തിരഞ്ഞെടുപ്പില്‍ രാഷ്ട്രപതി മത്സരിക്കില്ലെങ്കിലും ബി.ജെ.പി. സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം അവര്‍ വഴി നടത്തുകയാണെന്ന് ശശി തരൂര്‍ ആരോപിച്ചു. സര്‍ക്കാരിനെ സമ്പൂര്‍ണമായി പ്രകീര്‍ത്തിക്കുന്ന പ്രസംഗമായിരുന്നു രാഷ്ട്രപതി നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളെയും പുകഴ്ത്താന്‍ ശ്രമിച്ചുള്ള സമ്പൂര്‍ണമായ ഒരു തിരഞ്ഞെടുപ്പ് പ്രസംഗമാണ് രാഷ്ട്രപതി നടത്തിയത്. സര്‍ക്കാര്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞും കോണ്‍ഗ്രസ് നയിച്ച യു.പി.എ. സര്‍ക്കാരിനെ വിമര്‍ശിച്ചുമുള്ളതായിരുന്നു ദ്രൗപദി മുര്‍മുവിന്റെ പ്രസംഗം. രാഷ്ട്രപതിയായ ശേഷം പാര്‍ലമെന്റില്‍ അവര്‍ നടത്തുന്ന ആദ്യ പ്രസംഗമായിരുന്നു ചൊവ്വാഴ്ചത്തേത്.

Leave a Reply

Your email address will not be published.

Previous post തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി പറഞ്ഞു ചിന്ത ജെറോം
Next post ബജറ്റ് അവതരണം 11 മണിയ്ക്ക് .