കൺമണിയുടെ മുഖം വെളിപ്പെടുത്തി നിക്കും പ്രിയങ്കയും.

മകള്‍ മാൾട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനാസ് ബ്രദേഴ്സിന്‍റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനാണ് അമ്മയ്ക്കൊപ്പം മാൾട്ടി എത്തിയത്. കളിയും ചിരിയും കുസൃതിയുമായി അവൾ വേദിയിലും സദസ്സിലുമുള്ളവരുടെ മനസ്സുകൾ കീഴടക്കി. ഒരു വയസ്സ് പൂർത്തിയായ ശേഷമാണ് താരദമ്പതികൾ മകളെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടുവരുന്നത്.

ഇമോജികൾ കൊണ്ടു മറച്ച മകളുടെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്. ഇപ്പോൾ ആദ്യമായി മാൾട്ടിയുടെ മുഖം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. സമൂഹമാധ്യമലോകവും മാൾട്ടിയുടെ ചിത്രങ്ങൾ ആഘോഷമാക്കിക്കഴിഞ്ഞു. നിക് ജൊനാസിന്റെ അതേ മുഖസാദൃശ്യമാണ് മകള്‍ക്കെന്ന് ആരാധകർ കുറിക്കുന്നു. ആറാം മാസത്തിൽ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തിലേറെ എൻഐസിയുവിൽ ആയിരുന്നു. മകളെ ജീവനോടെ തിരികെ കിട്ടുമോയെന്നു പോലും ആശങ്കപ്പെട്ടിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.

Leave a Reply

Your email address will not be published.

Previous post റൊണാള്‍ഡോയ്ക്ക് ഷെഫിനെ ആവശ്യം ;മാസം 4,500 പൗണ്ട് ശമ്പളം
Next post കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ രാജിവെച്ചു