കാഴ്ചപരിമിതിയുള്ള ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു

പാലക്കാട് നഗരത്തിൽ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരൻ്റെ ലോട്ടറികളാണ് അജ്ഞാതനായ ആൾ തട്ടിയെടുത്തത്. ലോട്ടറി വാങ്ങാനെന്ന പേരിൽ സമീപിച്ച ശേഷം ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു. റോബിൻസൺ റോഡിൽ താമസിക്കുന്ന മായാ കണ്ണന്റെ ലോട്ടറികളാണ് തട്ടിപ്പറിച്ചത്. 10000 രൂപയോളം വില വരുന്ന 40 സമ്മർ ബംമ്പർ ലോട്ടറികളാണ് നഷ്ടമായത്. മായാ കണ്ണൻ്റെ പരാതിയിൽ പാലക്കാട്‌ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published.

Previous post വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്, കൗൺസിലറെ സസ്‍പെന്‍റ് ചെയ്ത് സിപിഎം
Next post സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കുന്നു ; യൂണിറ്റിന് 9 പൈസ