ബജറ്റില്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്നു ധനമന്ത്രി

ഇത്തവണത്തെ സംസ്ഥാന ബജറ്റ് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെങ്കിലും ഒരു മാജിക് പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന്റെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാക്കാന്‍ പറ്റുന്ന കാര്യങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നും ധനമന്ത്രി പറഞ്ഞു.

ഫീസും നികുതികളും സംസ്ഥാന സര്‍ക്കാരിന്റെ ധനാഗമ മാര്‍ഗങ്ങളാണ്. അതില്‍ കാലോചിതമായ മാറ്റങ്ങള്‍ എപ്പോഴും നടക്കുന്നതാണെന്നും ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക നിലയില്‍ വലിയ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ശ്വാസംമുട്ടിക്കുന്നതാണ് കേന്ദ്ര സമീപനം. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിച്ച് ജനങ്ങളെല്ലാം ചേര്‍ന്ന് പ്രവർത്തിച്ചാല്‍ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാവുകയെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post പാകിസ്ഥാനിൽ ധാന്യപ്പൊടിക്ക് വില 3000 രൂപ ;സ്ഥിതി ഗുരുതരം
Next post പച്ച നിറമുള്ള വാല്‍ നക്ഷത്രം ഭൂമിക്കരികിലേക്ക്..ഫെബ്രുവരി രണ്ടിന് കാണാം .