
ചെന്നൈയില്‍ ഉത്സവത്തിനിടെ ക്രെയിന്‍ പൊട്ടി വീണ് 3 പേർ മരിച്ചു, 10 പേര്‍ക്കു പരിക്ക്
ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടയില്‍ ക്രെയിന്‍ മറിഞ്ഞുവീണ് മൂന്നു പേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയ്ക്കടുത്തുള്ള കീഴ്‌വീഥി ഗ്രാമത്തില്‍ മന്തി അമ്മന്‍ ക്ഷേത്രത്തില്‍ നടന്ന ദ്രൗപതി അമ്മന്‍ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.
ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ക്ക് ക്രെയിനില്‍ തൂങ്ങി കിടന്ന് മാല ചാര്‍ത്തുന്ന ചടങ്ങിനിടെ യായിരുന്നു അപകടം. മൂന്നുപേർ കയറിയ ക്രെയിന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു .