
‘ഫൊക്കാന ‘അവാർഡ് മുഹമ്മദ് റിയാസിന്
ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക നൽകുന്ന ഏറ്റവും മികച്ച മന്ത്രി ക്കുള്ള അവാർഡിന് ടുറിസം – പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് അർഹനായി . മന്ത്രി എന്ന നിലയിൽ നടത്തിയ മികച്ചസേവനത്തിനാണ് അവാർഡ്. 2023 മാർച്ച് 31,ഏപ്രിൽ 1 എന്നീ തീയതികളിൽ തിരുവന്തപുരത്തു നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും എന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ ,ജനറൽ സെക്രട്ടറി ഡോ. കലാ ഷാഹി എന്നിവർ അറിയിച്ചു.