തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം

നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous post അതിഥി തൊഴിലാളിക്ക് അതിക്രമം; കണ്ണിൽ മുളക് സ്പ്രൈ അടിച്ചശേഷം ഫോൺ തട്ടിയെടുത്തു .
Next post ന്യൂസീലൻഡിനെതിരായ ആദ്യ മത്സരം ഇന്ന് ആരംഭിക്കും