NIA റെയ്ഡ്; കൊല്ലത്തു വീണ്ടും പരിശോധന

തുടർച്ചയായി രണ്ടാം ദിവസവും കൊല്ലത്ത് എന്‍.ഐ.എ റെയ്ഡ്‌. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുടെ ചാത്തനാംകുളത്തെ പ്രവര്‍ത്തകനായിരുന്ന നിസാറുദീന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുതലാണ് പരിശോധന തുടങ്ങിയത്. കൊല്ലത്ത് ഇന്നലെയും എന്‍.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു.

പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇവിടെ നിന്നും ഒരു ഡയറിയും ആധാര്‍ രേഖകളും എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫര്‍ണിച്ചര്‍ കട നടത്തുന്ന ആളാണ് നിസാറുദീന്‍.

പി.എഫ്.ഐയുടെ പ്രത്യക്ഷ പ്രവര്‍ത്തകനായിരുന്നില്ല ഇയാള്‍, അനുഭാവി മാത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ എന്‍.ഐ.എക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പരിശോധന.

Leave a Reply

Your email address will not be published.

Previous post രാഹുലിന്റെ കാശ്മീർ യാത്ര ; കാറാകും ഉചിതമെന്ന മുന്നറിയിപ്പുമായി കേന്ദ്രം
Next post അതിഥി തൊഴിലാളിക്ക് അതിക്രമം; കണ്ണിൽ മുളക് സ്പ്രൈ അടിച്ചശേഷം ഫോൺ തട്ടിയെടുത്തു .