
ചെലവ് കൂടുന്നു, ഇളവുകളില്‍ മാറ്റമില്ല: 12 ലക്ഷം രൂപവരെ ആദായ നികുതിയിളവ് എങ്ങനെ നേടാം
ആദായ നികുതിയിനത്തില്‍ പരമാവധി വരുമാനം സമാഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ബാങ്കുകള്‍വഴി നടക്കുന്ന വന്‍തുകയുടെ ഇടപാടുകള്‍മാത്രമായിരുന്നു നേരത്തെ ആദായന നികുതി വകുപ്പിന് ലഭിച്ചിരുന്നത്. നിലവില്‍ അതല്ല സ്ഥതി. ഭൂമി ഇടപാടുകള്‍, ഓഹരി-മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഉള്‍പ്പടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ യഥാസമയം ഇപ്പോള്‍ ആദായ നികുതി വകുപ്പ് ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആദായ നികുതി റിട്ടേണില്‍ രേഖപ്പെടുത്താത്ത ഇടപാടുകളിന്മേല്‍ നോട്ടീസ് ലഭിക്കാനുള്ള സാധ്യതയേറി.
ശരാശരി 6-7ശതമാനം നിരക്കില്‍ വിലക്കയറ്റമുണ്ടാകുന്നുണ്ടെങ്കിലും അതിന് ആനുപാതികമായി ആദായ നികുതി സ്ലാബില്‍ വര്‍ധന പ്രഖ്യാപിക്കാറില്ല. 2.5 ലക്ഷമെന്ന അടിസ്ഥാന സ്ലാബില്‍തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. വരുന്ന ബജറ്റിലെങ്കിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്ന് പ്രതീക്ഷിക്കാം.
നിലവിലുള്ള നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി പരമാവധി ആനുകൂല്യംനേടാനുള്ള സാധ്യത തേടുകയെന്നതാണ് അടുത്തവഴി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി ആനുകൂല്യത്തിനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ഇനിയുള്ളത് രണ്ടര മാസംമാത്രം. മാര്‍ച്ച് 31നുമുമ്പ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനായില്ലെങ്കില്‍ ഏപ്രിലില്‍തന്നെ പുതിയ വര്‍ഷത്തേയ്ക്കുള്ള പദ്ധതി തയ്യാറാക്കാന്‍ ശ്രദ്ധിക്കാം.