വധശ്രമക്കേസിൽ പത്ത് വർഷം തടവ് ശിക്ഷ: ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ലോക്സഭാ സെക്രട്ടറി ജനറലാണ് എംപിയെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതായി ഉത്തരവിൽ പറയുന്നു. ക്രിമിനൽ കേസ് എംപിയെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള നടപടി. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ് ഉത്തരവിറക്കിയത്

Leave a Reply

Your email address will not be published.

Previous post ഭാരത് ജോഡോ യാത്രക്കിടെ എം പി കുഴഞ്ഞുവീണ് മരിച്ചു
Next post ‘ജാതി പറഞ്ഞ് വേർതിരിവുണ്ടാക്കാൻ ശ്രമം’; ഡോ. അരുണിനെതിരെ യു ജി സി ക്ക് പരാതി