സുഹൃത്തിനെ കൊല്ലാനായി വിഷം ചേര്‍ത്ത മദ്യം അമ്മാവന്‍ കുടിച്ചു, പിന്നാലെ മരണം

മദ്യംകഴിച്ച് ഒരാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകം. പ്രതി അടിമാലി പുത്തന്‍പുരയ്ക്കല്‍ സുധീഷ് മുന്‍ വൈരത്തെത്തുടര്‍ന്ന് സുഹൃത്ത് മനോജിനെ കൊല്ലാന്‍ ചെയ്തതാണിതെന്ന് പോലീസ് കണ്ടെത്തി. സുധീഷിനെ പോലീസ് അറസ്റ്റുചെയ്തു.

യാദൃച്ഛികമായി ഇയാള്‍ക്കൊപ്പം മദ്യപിക്കാനെത്തിയ സുധീഷിന്റെ അമ്മാവന്‍ കുഞ്ഞുമോന്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മനോജും, മറ്റൊരു സുഹൃത്ത് അനുവും ഇതുവരെ അപകടനില തരണംചെയ്തിട്ടില്ല.

സംഭവം നടന്ന ജനുവരി എട്ട് മുതല്‍ സുധീഷ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മനോജിനെ കൊലപ്പെടുത്താന്‍ തയ്യാറാക്കിയ പദ്ധതിയില്‍ അമ്മാവനായ കുഞ്ഞുമോന്‍ യാദൃശ്ചികമായി ഉള്‍പ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous post തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണെതിരെ സെക്രട്ടറി
Next post ഭാരത് ജോഡോ യാത്രക്കിടെ എം പി കുഴഞ്ഞുവീണ് മരിച്ചു