ലഹരിവിരുദ്ധ സമിതിയും എക്സൈസും ചേർന്ന് ചാരായ വാറ്റ് കേന്ദ്രം നശിപ്പിച്ചു

താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും ചമൽ – എട്ടേക്ര ലഹരി വിരുദ്ധ സമിതിയും ചേർന്ന് എട്ടേക്ര, പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കുഴികളിലായി സൂക്ഷിച്ച 500 ലിറ്റർ വാഷും 28.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടുപിടിച്ചു. സംഭവത്തിലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താമരശ്ശേരി റേഞ്ചിലെ .പ്രിവന്റീവ് ഓഫീസർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഗ്രേഡ് പി ഒ സുരേഷ് ബാബു പി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷാജു സി.ജി, രബിൻ ആർ. ജി എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു. ഇതിന് മുമ്പും കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ പൂവൻമല ഭാഗങ്ങളിൽ നടത്തിയ എക്സൈസ് റെയ്ഡിൽ വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous post വനം 8 കിലോമീറ്റര്‍ അകലെ, പക്ഷേ കടുവയെത്തി ആളെ കൊന്നു പ്രതിഷേധത്തിൽ നാട്ടുകാർ
Next post നടൻ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും.