പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും, പണം ധൂർത്തടിച്ച് കളഞ്ഞെന്ന് റാണ

സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊച്ചിയിൽ എത്തിച്ച് അന്വേഷണം നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പണം ധൂർത്തടിച്ച് കളഞ്ഞെന്നാണ് റാണയുടെ മൊഴി. വ്യവസായ പങ്കാളിക്ക് കൊടുത്ത 16 കോടി രൂപ മാത്രമാണ് സ്വന്തമായുളളതെന്നാണ് റാണയുടെ അവകാശവാദം. ബാക്കി തുക എവിടെയെന്നാണ് പൊലീസിന്റെ അന്വേഷണം.

Leave a Reply

Your email address will not be published.

Previous post കൊച്ചിയില്‍ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ച 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടി
Next post വനം 8 കിലോമീറ്റര്‍ അകലെ, പക്ഷേ കടുവയെത്തി ആളെ കൊന്നു പ്രതിഷേധത്തിൽ നാട്ടുകാർ