ഡൽഹി മേയർ തെരഞ്ഞെടുപ്പിൽ ആംആദ്മി-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; തെരഞ്ഞെടുപ്പ് മാറ്റി

ഡൽഹി മേയർ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുന്നോടിയായി ഡല്‍ഹി കോര്‍പറേഷനില്‍ ആം ആദ്മി പാർട്ടിയുടേയും എഎപി , ബിജെപി കൗൺസിലർമാർ തമ്മിൽ സംഘര്‍ഷം. ആരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത് എന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായി തുടര്‍ന്ന് കയ്യാങ്കളിയില്‍ എത്തുകയായിരുന്നു

ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ ബിജെപി നിയോഗിച്ച ആൽഡർമാൻ മനോജ് കുമാറിനോട് പ്രിസൈഡിങ് ഓഫിസർ സത്യ ശർമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബഹളം തുടങ്ങിയത്. പിന്നാലെ ആംആദ്മി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ആരംഭിച്ചു.

25 വർഷത്തെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിജയിച്ച പാർട്ടിയെ മാറ്റിനിർത്തി രണ്ടാം സ്ഥാനത്തെത്തിയ പാർട്ടിയോട് ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് സഭാ നേതാവ് മുകേഷ് ഗോയൽ പറഞ്ഞു.

രീതിയനുസരിച്ച് മേയറെ തിരഞ്ഞെടുക്കാൻ യോഗത്തിന്റെ പ്രിസൈഡിങ് ഓഫിസറായി ഏറ്റവും മുതിർന്ന കൗൺസിലറെ നാമനിർദ്ദേശം ചെയ്യണമായിരുന്നുവെന്ന് എഎപി അംഗങ്ങള്‍ വാദിച്ചു. അങ്ങനെ വരുമ്പോള്‍ ആദര്‍ശ് നഗറില്‍ നിന്ന് വിജയിച്ച മുകേഷ് കുമാര്‍ ഗോയലായിരിക്കണം പ്രിസൈഡിങ് ഓഫിസറായി വരേണ്ടത്.

Leave a Reply

Your email address will not be published.

Previous post ‘വാടിവാസല്‍’ റിലീസ് ഈ വര്‍ഷം ഉണ്ടാകില്ല
Next post ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കഴിച്ചത് കുഴിമന്തി