
നിലവിലെ സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം’, എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സിഇഒയുടെ കത്ത്
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രികയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നതിന് പിന്നാലെ ജീവനക്കാര്‍ക്ക് സിഇഒയുടെ കത്ത്. വീഴ്ച പാടില്ലെന്നാണ് സിഇഒ യുടെ നിർദ്ദേശം. നിലവിലെ സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണം. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും സിഇഒയുടെ നിര്‍ദേശം. വിമാനത്തിൽ വനിതാ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സഹയാത്രക്കാരനേതിരെ പരാതിപറഞ്ഞിട്ടും നടപടിയുണ്ടായില്ല എന്ന യാത്രക്കാരിയുടെ പരാതിക്കുപിന്നാലെയാണ് സി ഇ ഓ യുടെ കത്ത്