
വയനാട് ബത്തേരി ടൗണില്‍ കാട്ടാന കാല്‍നടയാത്രക്കാരനെ അടിച്ച് നിലത്തിട്ടു
വയനാട് സുല്‍ത്താന്‍ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി. വെള്ളിയാഴ്ച റോഡിലൂടെ നടന്നുവന്ന യാത്രക്കാരനുനേരെ കാട്ടാന തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണുപോയ യാത്രക്കാരനെ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ആന കൂടുതല്‍ ആക്രമണത്തിന് മുതിർന്നില്ല.തമ്പി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിന്നീട് നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തി. തമിഴ്‌നാട്ടില്‍ ഗൂഡല്ലൂര്‍ മേഖലയോട് ചേര്‍ന്ന് ഭീതി വിതച്ച റേഡിയോകോളര്‍ ധരിപ്പിച്ച ആനയാണിതാണെന്നാണ് കരുതുന്നത്. വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് ബത്തേരി ടൗണ്‍.
നിലവില്‍ ആന കാട്ടിലേക്ക് തിരിച്ചുകയറിയിട്ടുണ്ട്. പാലക്കാട് പി.ടി-7 എന്ന ആനയെ തളയ്ക്കാന്‍ പോയ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി. സംഘം വയനാട്ടിലേക്ക് തിരിച്ചു.