
കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി’ പി കെ അബ്ദുറബ്ബ്
സംസ്ഥാന സ്കൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് രംഗത്ത്. മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നാണ് ആക്ഷേപം.മുജാഹിദ് സമ്മേളനത്തിൽ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി കയ്യടി വാങ്ങി.ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുസ്ലീം സമുദായത്തെ തീവ്രവാദിയാക്കി എന്നും അബ്ദുറബ്ബ് ആരോപിച്ചു.സ്വാഗതഗാനം തയ്യാറാക്കിയതിൽ സൂക്ഷ്മതയുണ്ടായില്ല.ഫെയ്സ്ബുക്ക് പേജിൽ ആണ് പി.കെ അബ്ദുറബ്ബിന്‍റെ വിമർശനം.