ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം ‘ഇരട്ട’ യുടെ പോസ്റ്റർ പുറത്ത്

ജോജു ജോര്‍ജ് തന്‍റെ കരിയറിലെ ആദ്യ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ഇരട്ട. ടൈറ്റില്‍ അന്വര്‍ഥമാക്കുന്ന തരത്തില്‍ ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

ദേശീയ, സംസ്ഥാന അവാർഡുകൾ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ രണ്ടു കഥാപാത്രങ്ങളെന്ന് അണിയറക്കാര്‍ പറയുന്നു. സ്വഭാവത്തില്‍ വ്യത്യസ്തതകളുള്ള ഇരട്ടകളാണ് ജോജുവിന്‍റെ കഥാപാത്രങ്ങള്‍. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്.

Leave a Reply

Your email address will not be published.

Previous post ബ്യൂട്ടിപാർലറിൽ കയറി കട ഉടമയെ വെട്ടിയ കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍
Next post സജി ചെറിയാന്റെ സത്യപ്രതിജ്ഞ; പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ