
സജിചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമാനുസൃത നടപടി മാത്രംമതി- എം.വി ഗോവിന്ദന്‍
മന്ത്രിസഭയിലേക്ക് തിരികെയെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ നിയമപരമായി മാത്രം നടപടിയെടുത്താല്‍ മതിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിയമത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തകയാണ് ഗവര്‍ണര്‍ കുറച്ചുകാലമായി ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്‍ വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടെന്നും നിയമവ്യവസ്ഥ തുടരുന്ന നാട്ടില്‍ ഇതേ നിലപാട് ഇനിയും തുടരാന്‍ കഴിയില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
‘ഗവര്‍ണര്‍ക്ക് ഇതേ നിലപാട് തുടരാന്‍ പറ്റില്ല. ഭരണഘടനയും നിയമവും വ്യവസ്ഥയുമുള്ള രാജ്യമാണിത്. അതിനനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ഗവര്‍ണറുമായി ബന്ധപ്പെട്ടാണ് സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കേണ്ടത്. നിലവില്‍ നിശ്ചയിച്ചിട്ടില്ല.’- എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.